App Logo

No.1 PSC Learning App

1M+ Downloads

ഒക്ടോബർ വിപ്ലവാനന്തരം റഷ്യയിൽ ഉടെലെടുത്ത ആഭ്യന്തര കലാപത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

  1. ഒക്ടോബർ വിപ്ലവാനന്തരം ബോൾഷവിക്ക് ഗവൺമെന്റിന് അതിരൂക്ഷമായ ഒരു ആഭ്യന്തര യുദ്ധത്തെ നേരിടേണ്ടി വന്നു.
  2. സർ ചക്രവർത്തിയോട്  കൂറുപുലർത്തിയിരുന്നവരാണ് ആഭ്യന്തര കലാപം ആരംഭിച്ചത്
  3. ഇവർക്ക് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ  തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.

    Ai, iii എന്നിവ

    Bii, iii എന്നിവ

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    റഷ്യയിലെ ആഭ്യന്തര യുദ്ധവും  വിദേശ ഇടപെടലും 1920-1923

    • ഒക്ടോബർ വിപ്ലവം പൊതുവേ സമാധാനപരമായിരുന്നു. 
    • വിപ്ലവാനന്തരം ബോൾഷവിക്ക് ഗവൺമെന്റിന് അതിരൂക്ഷമായ ഒരു ആഭ്യന്തര യുദ്ധത്തെ നേരിടേണ്ടി വന്നു.
    • സർ ചക്രവർത്തിയോട്  കൂറുപുലർത്തിയിരുന്ന സൈനിക ഉദ്യോഗസ്ഥന്മാരും ബോൾഷെവിക്കുകളുടെ ശത്രുക്കളും ( സോഷ്യൽ റവല്യൂഷനറീസ്, മെൻഷെവിക്കുകൾ, ഭൂവുടമകൾ) ഗവൺമെന്റിനെതിരെ അഭ്യന്തര കലാപം ആരംഭിച്ചു.
    • ഇവർ വൈറ്റ് റഷ്യക്കാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്
    • പ്രതിവിപ്ലവകാരികൾക്ക്  സഖ്യ  ശക്തികളായ ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ്, ജപ്പാൻ  തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.
    • ഗവൺമെന്റിനെ അട്ടിമറിക്കാൻ അവർ സൈന്യത്തെ അയച്ചു.
    • 1920 ൽ പ്രതിവിപ്ലവകാരികളുടെ വെള്ളപ്പടയെ  ട്രോടെസ്കി യുടെ നേതൃത്വത്തിലുള്ള ചുവപ്പ് സേന പരാജയപ്പെടുത്തി.
    • 1922 ൽ റഷ്യയിലെ പ്രദേശങ്ങളെല്ലാം ഏകീകരിച്ചുകൊണ്ട്  യു എസ് എസ് ആർ(UNION OF SOVIET SOCIALIST REPUBLICS) എന്നൊരു ഫെഡറേഷൻ രൂപീകരിക്കപ്പെട്ടു

    Related Questions:

    മെൻഷെവിക്കുകൾക്ക് നേതൃത്വം നൽകിയത് ആരാണ് ?
    തൊഴിലാളി യൂണിയനുകൾക്ക് നിയമപരമായ സ്വാതന്ത്ര്യം ലഭിച്ച വർഷം ?
    ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട പ്രധാന സംഭവവികാസങ്ങൾ റഷ്യയിൽ എവിടെയാണ് നടന്നത്?
    അവസാനത്തെ റഷ്യൻ ചക്രവർത്തിയായിരുന്ന സാർ നിക്കോളാസ് രണ്ടാമൻ്റെ ഭരണ കാലഘട്ടം?
    നാലാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?